വൈബ് ഫോർ വെൽനസ് - നിരാമയം 2k26 കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം പുറ്റടി ഹോളിക്രോസ് കോളജിൽ നടത്തി
ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന ആരോഗ്യം ആനന്ദം ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടമായ "വൈബ് ഫോർ വെൽനസ്" പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പുറ്റടി ഹോളിക്രോസ് കോളജിൽ വച്ച് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലസിംഗ് നിർവഹിച്ചു. ഉപ്പുതറ കണ്ണംപടി ആദിവാസി ഉന്നതിയിലെ കലാകാരന്മാർ കോൽകളി, നൃത്തം എന്നീ കലാപരിപാടികൾ നടത്തി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോബൻ പാനോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ആർ. സി എച്ച് ഓഫീസർ ഡോ. സിബി ' ജോർജ് മുഖ്യപ്രഭാഷണവും ഉപ്പുതറ ബ്ലോക്ക് മെഡിക്കൽ ആമീസർ ഡോ. മിനി മോഹൻ വിഷയാവതരണവ്യം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ഹെൽത്ത് സൂപ്പർവൈസർ കെ റ്റി ആന്റണി,ഹോളിക്രോസ്കോളജ് മാനേജർ എം. കെ സ്കറിയ, പ്രിൻസിപ്പാൾ ആർ. കെ ഷാജി , പുളിയന്മല ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പാൾ ഡോ. എം.വി ജോർജ്ജ്കുട്ടി , വണ്ടൻമേട് മെഡിക്കൽ ഓഫീസർ ഡോ. അനുമോൾ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് മിറാണ്ട എന്നിവർ സംസാരിച്ചു.
കട്ടപ്പന താലൂക്ക് ആശുപ(തി NCD വിഭാഗവും വണ്ടന്മേട്CHC യിലെ ദന്തൽ വിഭാഗവ്യം സ്ക്രീനിംഗ് ക്യാമ്പ് സംഘ്ടിപ്പിച്ചു.ആദിവാസി കലാകാര൯മാർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു.വെള്ളിയാഴ്ചകുട്ടികൾക്കായി ബാഡ്മി ന്റൺ വോളിബോൾ തുടങ്ങിയ കായികമത്സര ങ്ങളും ഉണ്ടായിരി കുന്നതാണ്.



