ദേശീയ പണിമുടക്ക് നാളെ

Feb 11, 2026 - 18:09
 0
ദേശീയ പണിമുടക്ക് നാളെ
This is the title of the web page

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ വ്യവസായ, കാര്‍ഷിക, വ്യാപാര മേഖലകളിലെ മുഴുവന്‍ തൊഴിലാളികളും അണിനിരക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍. കട്ടപ്പനയില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച വൈകിട്ട് സംയുക്ത ട്രേഡ് യൂണിയന്റെ അഭിവാദ്യ പ്രകടനങ്ങള്‍ നടക്കും. പണിമുടക്ക് ദിനത്തില്‍ രാവിലെ 11ന് പ്രധാന ടൗണുകളിലും കേന്ദ്രങ്ങളിലും പ്രകടനങ്ങളും നടക്കും.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, എന്‍ഇപി പിന്‍വലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തുക, കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വൈദ്യുതി, വിത്ത് ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഓട്ടോ- ടാക്‌സി, ഷോപ്പ് എംപ്ലോയീസ്, ഫിഷറീസ്, വഴിയോര കച്ചവടക്കാര്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍ തുടങ്ങി മുഴുവന്‍ തൊഴില്‍ മേഖലകളും സ്തംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി എം സി ബിജു, എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗം സി എസ് അജേഷ്, കെ എന്‍ കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow