പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധയ്ക്കെതിരെ കേരള ജനത വിധിയെഴുതും. കെ.എം അഭിജിത്ത്
പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധയ്ക്കെതിരെ കേരള ജനത വിധിയെഴുതും. കെ.എം അഭിജിത്ത്
ഇടുക്കി:പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധയ്ക്കെതിരെ കേരള ജനത വിധിയെഴുതുമെന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി കെ.എം അഭിജിത്ത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസിറ്റിൽ വരുന്ന ഉദ്യോഗാർത്തികൾ ഒന്നാം റാങ്ക് നേടിയിട്ട് പോലും പല റാങ്ക് ലിസ്റ്റ് കളും നോക്കു കുത്തിയാവുകയും കാലാവധി കഴിയുന്ന സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത് .പി. എസ്. സി യിൽ പിൻവാതിൽ നിയമനങ്ങൾ തകൃതിയായ് നടക്കുകയും ഏറ്റവും അർഹതപ്പെട്ടവരെ തഴയുകയും ചെയ്യുന്ന ഈ സർക്കാരിൻ്റെ യുവജന വഞ്ചനക്കെതിരെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതുമെന്നും അദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ നേത്യ യോഗവും തദ്ദേശ യുവജന പ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ ഫെബ്രുവരി 23 ന് ജില്ലയിൽ പര്യടനം നടത്തുമ്പോൾ അതിന് മുന്നോടിയായ് എല്ലാ നിയോജക മണ്ഡലത്തിലും പ്രചരണ ജാഥകൾ നടത്തുവാൻ ജില്ലാ നേത്യ യോഗം തീരുമാനിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. മോബിൻ മാത്യു , അഡ്വ.ജോമോൺ പി.ജെ, സോയിമോൻ സണ്ണി, അരുൺ പൂച്ചക്കുഴി, ജില്ലാ ഭാരവാഹികളായ ടോണി തോമസ് ,അൻഷൽ ആൻ്റണി, ശാരി ബിനുശങ്കർ, ഷാനു ഷാഹുൽ, മഹേഷ് മോഹൻ,വിഷ്ണു കോട്ടപ്പുറം അസംബ്ലി പ്രസിഡൻ്റ്മാരായ ബിലാൽ സമദ്, എബിൻ കുഴിവേലി ,അനിൽ കനകൻ എന്നിവർ സംസാരിച്ചു.



