സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്ന് കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി
സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്ന് കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച ഉൾപ്പെടെ ഏറ്റവുമധികം ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി അടിസ്ഥാന വികസനം നടപ്പാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ നിരവധി പദ്ധതികളാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കി വരുന്നത് എന്നും ജോസ് കെ. മാണി വ്യക്തമാക്കി. എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം.
ഇടുക്കി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ നിന്നും കട്ടപ്പന മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിനുശേഷം നടന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. എംഎം മണി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് സിപിഐ ജില്ലാ സെക്രട്ടറി കെ സലികുമാർ, വിവിധ എൽഡിഎഫ് നേതാക്കളായ,കെ കെ ശൈലജ ടീച്ചർ, പി കെ ബിജു, ജോസ് പാലത്തിനാൽ, കെ കെ ജയചന്ദ്രൻ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു സംസാരിച്ചു. വിവിധ മേഖലകളിൽ മികവു പുലർത്തി അവരെ ചടങ്ങിൽ ആദരിച്ചു.



