ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി, കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ്, മുനിസിപ്പൽ കൗൺസിലർമാർ, വ്യാപാരി വ്യവസായികൾ വിവിധ കക്ഷി രാഷ്ട്രീയ മത സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖർ തീർത്ഥയാത്രയെ സ്വീകരിച്ചു.
മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിൽ സംബന്ധിക്കുന്നതിനായുള്ള ഹൈറേഞ്ച് മേഖലാ മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രക്കാണ് കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
കട്ടപ്പന നഗര സഭ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ്, മുനിസിപ്പൽ കൗൺസിലർമാർ, വ്യാപാരി വ്യവസായികൾ വിവി ധ കക്ഷി രാഷ്ട്രീയ മത സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖർ തീർത്ഥയാത്രയെ സ്വീകരിച്ചു.
തുടർന്ന് ഇടു ക്കിക്കവല സെന്റ്റ്. മേരീസ് ക്‌നാനായ പള്ളിയിലെ തീർത്ഥാടകരുമായി ചേർന്ന് കാഞ്ചിയാർ, സ്വരാജ്. പരപ്പ് വഴി 8.30ന് ചപ്പാത്ത് സെൻ്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേർന്ന് വിശ്രമിക്കും.രാവിലെ 6 മണിക്ക് ചപ്പാത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്ര ഏലപ്പാറയിലെത്തുമ്പോൾ ചീന്തലാർ സെന്ററ് മേരീസ്, ചെമ്മണ്ണ് സെൻ്റ് മേരീസ് എന്നിവിടങ്ങളിലെ തീർത്ഥാടകരുമായി ചേർന്ന്, പള്ളി ക്കുന്ന് വഴി കുട്ടിക്കാനത്തെത്തും. കല്ലുമേട് സെൻ്റ്. മേരീസ് യാക്കോബായ പള്ളിയിൽ നിന്നും ആരംഭിക്കുന്ന വാഹന തീർത്ഥയാത്ര കുമളി, ചോറ്റുപാറ. വാളാടി വഴി കുട്ടിക്കാനത്തെത്തി പ്രധാന യാത്രയോട് ചേർന്ന് കാൽനടയായി യാത്ര തുടർന്ന് മുറിഞ്ഞപുഴ. ചുഴുപ്പ്, 35-ാം മൈൽ വഴി മുണ്ടക്കയം മോർ ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനിപള്ളിയിൽ എത്തി വിശ്രമിക്കും.
12ന് രാവിലെ 6.15ന് മുണ്ടക്കയത്തുനിന്നും ആരംഭിക്കുന്ന തീർത്ഥയാത്ര കണ്ണിമല, പ്രൊപ്പോസ്. എരു മേലി, കനകപ്പലം, പ്ലാച്ചേരി, മന്ദമരുതി. ഇട്ടിയപ്പാറ വഴി ഐത്തല സെൻ്റ്. കുര്യാക്കോസ് ക്‌നാനായ പള്ളിയിൽ എത്തി വിശ്രമിക്കും.
13ന് രാവിലെ 6ന് റാന്നിയിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിക്ക് മഞ്ഞനിക്കര യിൽ പരിശുദ്ധ പിതാവിൻ്റെ കബറിടത്തിങ്കൽ എത്തിച്ചേരും.തീർത്ഥയാത്രയ്ക്ക് രക്ഷാധികാരി അഭി.സഖറിയാസ് മോർ പീലക്‌സീനോസ് മെത്രാപ്പോലീത്താ. പ്രസിഡണ്ടുമാരായ ഫാ.ജയിംസ് കുര്യൻ പുതിയപുരയിടത്തിൽ, ഫാ മാത്യു മഠത്തിപ്പറമ്പിൽ, സെക്രട്ടറി സജി കെ ജോർജ് കോതപ്പള്ളിൽ, ട്രഷറർ അജി സ്‌കറിയ കൊച്ചുകുടിയിൽ എന്നിവർ നേതൃത്വം നൽകും.



