സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി കട്ടപ്പനയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.

Feb 10, 2026 - 16:08
 0
സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി കട്ടപ്പനയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തി.
നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
This is the title of the web page

സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി കട്ടപ്പനയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തി.

നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാവിലെ ഇടുക്കി കവലയിൽ നിന്നും ആരംഭിച്ച

റാലി കട്ടപ്പന ടൗൺഹാളിൽ സമാപിച്ചു.   

സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പിലാക്കുന്ന വൈവ് ഫോർ മെൽനസ് ആൻഡ് റേസ് ടു ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ ജീവിതശൈലി രോഗ നിയന്ത്രണം ലക്ഷ്യമിട്ട് ഓർഗനൈസേഷൻ സപ്പോർട്ട് മീ കിംഗ്, NCD സ്ക്രീനിംഗ് ക്യാമ്പ്, സൂംബാ കോമ്പറ്റീഷൻ, റീൽസ് മേക്കിംഗ് ആക്റ്റിവിറ്റി, സ്പോട്സ് കോമ്പറ്റീഷൻ എന്നീ പരിപാടികളാണ് സംഘടിപ്പി

ച്ചത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.

കട്ടപ്പന താലൂക്കാശുപത്രി സൂപ്രണ്ട് Dr. ഉമാദേവി എം. ആർ. അധ്യക്ഷയായിരുന്നു. കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന താലൂക്കാശു

പത്രി ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് പി.കെ., കെ.റ്റി. ആൻ്റണി,വിധു എ സോമൻ ,ആശാ ജോസഫ്, ഡോ. ആതിര ,അഭിജിത്ത് കെ.ബി., ശ്രീജ എസ്. എന്നിവർ സംസാരിച്ചു.

പതിനൊന്നാം തീയതി രാവിലെ 10:00 മണിക്ക് പുറ്റടി ഹോളിക്രോസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബ്ലോക്ക് തല ഉദ്ഘാടനംകട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാലസിംഗ് ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് അധ്യക്ഷത വഹിക്കും.പരിപാടിയിൽ കോവിൽ വല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായിരിക്കും. രാജാവിൻ്റെ സാന്നിധ്യത്തിൽ കണ്ണമ്പടി ട്രൈബൽ മേഖലയിൽ നിന്നുള്ള കലാകാരന്മാർ പാരമ്പരാഗതമായിട്ടുള്ള കോലുകളിയും വിവിധ കലാപരിപാടികളും അവതരിപ്പിക്കും.ഉച്ചകഴിഞ്ഞ് കോളേജ് കുട്ടികൾക്കായി സുംബാ കോമ്പറ്റീഷൻ നടക്കും.പതിമൂന്നാം തീയതി ഹോളിക്രോസ് കോളേജിൽ വച്ച് വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് വോളിബോൾ മത്സരവും ബാഡ്മിൻറൺ ടൂർണമെൻറ് നടത്തും.ഫെബ്രുവരി മാർച്ച് മാസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിവിധതരത്തിലുള്ള സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും .

What's Your Reaction?

like

dislike

love

funny

angry

sad

wow