തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പില്‍ അപ്രതീക്ഷിത അതിഥി ; സ്ക്രീൻ കാര്‍ഡിന്റെ പശയില്‍ കുടുങ്ങി അണലി , മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് വനംവകുപ്പിന്റെ റെസ്ക്യൂവര്‍

Feb 10, 2026 - 15:31
 0
തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പില്‍ അപ്രതീക്ഷിത അതിഥി ; സ്ക്രീൻ കാര്‍ഡിന്റെ പശയില്‍ കുടുങ്ങി അണലി , മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് വനംവകുപ്പിന്റെ റെസ്ക്യൂവര്‍
This is the title of the web page

നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ സ്ക്രീൻ കാർഡിന്റെ പശയില്‍ ഒട്ടിപ്പിടിച്ച നിലയില്‍ അണലിയെ കണ്ടെത്തി.കടയിലെ ജീവനക്കാരാണ് ഉപയോഗശൂന്യമായി നിലത്തു കിടന്ന സ്ക്രീൻ കാർഡിന്റെ പശയില്‍ കുടുങ്ങിയ നിലയില്‍ അണലിയെ കണ്ടത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു .റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം Forest ന്റെയും Marc ന്റെയും റെസ്ക്യൂവർ ആയ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി വെളിച്ചെണ്ണ ഉപയോഗിച്ച്‌ എറെ നേരം ശ്രമിച്ചാണ് പാമ്പിനെ പശയില്‍ നിന്ന് നീക്കം ചെയ്യ്തത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനുമുമ്പും അണലിയുടെ കുഞ്ഞിനെ കണ്ടിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.എലിശല്യം ഉള്ളതിനാല്‍ എലിയെ പിടിക്കാൻ ആണ് അണലി എത്തുന്നത് . എന്നാല്‍ ഫോണിൻറെ സ്ക്രീൻ കാർഡിന്റെ പശയില്‍ കുടുങ്ങിയത് കൊണ്ടാണ് ജീവനക്കാർ കടിയേല്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്.

പിടിച്ച അണലിയെ തനത് ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow