ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് യാത്രക്കിടെ കാർ കത്തിനശിച്ചു.
ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് യാത്രക്കിടെ കാർ കത്തിനശിച്ചു.
തൃശൂർ പുതുക്കാട് നിന്ന് കഞ്ഞികുഴിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ 4 പേരാണ് കാറിലുണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ നിർത്തി പുറത്ത് ഇറങ്ങിയതിനാൽ ദുരുന്തം ഒഴിവായി.
തൃശൂർ സ്വദേശി ലിജോ ജോസഫിന്റെ ഉടമസ്ഥതയിൽ ഉള്ള വാഹനം ആണ് കത്തിനശിച്ചത്.
കഞ്ഞിക്കുഴി പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.