തിരുവല്ലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Feb 9, 2026 - 15:14
 0
തിരുവല്ലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
This is the title of the web page

തിരുവല്ലയിലെ കുറ്റൂരില്‍ നഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറ്റൂർ തലയാർ മട്ടയ്ക്കല്‍ വീട്ടില്‍ അനില്‍ ജോസിന്റെ മകൻ ആരോണ്‍ അനില്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോണ്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോണ്‍ കഴിഞ്ഞ രണ്ടു ദിവസമായി തകരാറില്‍ ആയിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ല പോലീസ് എത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയില്‍ ആണ് ഉള്ളത്

What's Your Reaction?

like

dislike

love

funny

angry

sad

wow