കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി

Feb 5, 2026 - 19:53
 0
കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാളിന്  കൊടിയേറി
This is the title of the web page

കട്ടപ്പന. കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി തിരുനാളിന് കൊടി ഉയർന്നു. കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദൈവാലയത്തിലെ  പരിശുദ്ധ കന്യകാമറിയത്തിന്റെയും,ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഫെറോനാ വികാരി ഫാ.ജോസ് മംഗലത്തിൽ ആണ്‌ കൊടി ഉയർത്തിയത്. 

5,6,7,8 തീയതികളിലാണ് തിരുനാളിന്റെ ഭാഗമായ പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൊടി ഉയർത്തലിനു ശേഷം നടന്ന വിശുദ്ധ കുർബാനക്കും നൊവേനക്കും ഒസ്സാനം ഇംഗ്ലീഷ്ഫാ മീഡിയം സ്കൂൾ പ്രിൻസിപ്പൽ.ഫാ. ജോർജ് പുല്ലാന്തനാൽ കർമികത്യം വഹിച്ചു. തുടർന്ന് ഇടവകയിലെ എല്ലാ വീടുകളിലേക്കും കഴുന്ന് കൊണ്ടുപോയി.

6 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു 4.30 ന് എല്ലാ കൂട്ടാമകളിൽ നിന്നും കഴുന്നു പ്രദിഷണം പള്ളിയിൽ എത്തും.

തുടർന്ന് 5 പി എം ന് നടക്കുന്ന ആഘോഷമായ പരിശുദ്ധ കുർബാനക്ക് മുൻ വികാരിമാരായ ഫെറോനാ വികാരി ഫാ. ആഗസ്റ്റിൻ നെല്ലിയാനി, ഫാ. ജോൺ വെട്ടുവയലിൽ, ഫാ. ജോർജ് മണ്ഡപത്തിൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. വിൽഫിച്ചൻ തെക്കെ വയലിൽ തുടങ്ങിയവർ മുഖ്യകാർമികത്യം വഹിക്കും.തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനവും , പ്രാർത്ഥനകളും നടക്കും . രാത്രി 7.പിഎം ന് കലാ വിരുന്ന്.

7 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന- 3.30 ന് ജപമാല . 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. വർഗീസ് മണക്കാട്ട് തുടർന്ന് വൈകുന്നേരം 6.30 ന് ആഘോഷമായ ടൗൺ പ്രദക്ഷിണം. 8.ന് ടൗൺ കപ്പേള യിൽ ലദീഞ്ഞ്. തിരുനാൾ സന്ദേശം. പ്രൊഫ. ഹാരി. സി. ജോസഫ് സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി. 

8.30 ന് വാദ്യ മേളങ്ങൾ രാത്രി 9 ന് ആകാശവിസ്മയം.തിരുനാൾ സമാപന ദിനമായ 8ന് ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 ന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് അസിസ്റ്റന്റ് വികാരി. ഫാ ജോസഫ് നിരവത്ത് കാർമികത്യം വഹിക്കും. 

അസി. വികാരി.ഫാ. അനൂപ് കരിങ്ങാട് സന്ദേശം നൽകും. തുടർന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേസ് മൗണ്ട് വികാരി ഫാ. വർഗീസ് പാറക്കൽ കാർമികത്യം വഹിക്കും.

 തുടർന്ന് 6.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം,ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം , വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് റോയൽ ബീറ്റ്സ് പത്തനം തിട്ട അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

തിരുനാൾ ആഘോഷങ്ങൾക്ക് അസി. വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ്തി പുല്ലാന്തനാൽ, തീരുനാൾ കൺവീനർമാരായ ജോയി വെട്ടിക്കുഴി, മനോജ് എം തോമസ്, റൂബി വേഴാമ്പത്തോട്ടം ജോഷി പുത്തൻപുരക്കൽ, ട്രസ്റ്റിമാരായ പയസ് കുന്നേൽ, ജോണി കാലയത്തിനാൽ, , മാത്യക്കുട്ടി കറുത്തേടത്ത്, കുട്ടിച്ചൻ നരിക്കുഴി, തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow