മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന; തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം ഡാമിലെത്തി പരിശോധന ആരംഭിച്ചു

Aug 12, 2026 - 12:55
 0
മുല്ലപ്പെരിയാർ അണക്കെട്ടിൽ 
അഞ്ചംഗ ഉപസമിതിയുടെ പരിശോധന; തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം ഡാമിലെത്തി പരിശോധന ആരംഭിച്ചു
This is the title of the web page

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തുടരുന്നു. തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം മുല്ലപ്പെരിയാർ ഡാമിലെത്തി പരിശോധന ആരംഭിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തുന്നതിനായാണ് അഞ്ചംഗ ഉപസമിതി പരിശോധന നടത്തുന്നത്.

മെയിൻ ഡാം, ബേബി ഡാം എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ സംഘം പരിശോധിക്കും. സ്പിൽവേ ഷട്ടറുകളുടെ കാര്യക്ഷമത ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും വിലയിരുത്തും.അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിച്ച ശേഷം സമിതി അംഗങ്ങൾ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും. പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തലുകളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow