സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല നാടകോത്സവത്തിൽ എറണാകുളം ജില്ലക്ക് ഒന്നാം സ്ഥാനം.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല നാടകോത്സവത്തിൽ എറണാകുളം ജില്ലക്ക് ഒന്നാം സ്ഥാനം. എറണാകുളം ജില്ലയിലെ നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല അവതരിപ്പിച്ച ചാപ്പ എന്ന നാടകമാണ് ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനൻ ഗ്രന്ഥശാല അവതരിപ്പിച്ച എക്സിറ്റ് മികച്ച രണ്ടാമത്തെ നാടകവും ആലപ്പുഴ നീർക്കുന്നം ജനസേവിനി ഗ്രന്ഥശാല അവതരിപ്പിച്ച ചരിത്രം തീനികൾ എന്ന നാടകവും മലപ്പുറം, കുരുവമ്പലംസഹൃദയ വായനശാല അവതരിപ്പിച്ച കത്തുകൾ എന്ന നാടകവും മൂന്നാം സ്ഥാനം പങ്കിട്ടു.എക്സിറ്റ് എന്ന നാടകം രചിച്ച ശ്യാം കൃഷ്ണൻ ഏറ്റവും മികച്ച സ്ക്രിപ്റ്റിനും ചാപ്പ സംവിധാനം ചെയ്ത എം.എസ്. ശിവകുമാർ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ചാപ്പയിലെ അഭിനയത്തിന് രാഹുൽ ശ്രീനിവാസൻ മികച്ച നടനായും കല്ലു കല്യാണി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിറ്റിലെ എ. കെ. സുജിത് മികച്ച ദീപ സംവിധാനത്തിനും മികച്ച പശ്ചാത്തല സംഗീതത്തിന് തൃശൂർ ജില്ലയുടെ സ്വപ്നവേട്ട എന്ന നാടകത്തിലെ സത്യജിത്തും മികച്ച ചമയത്തിന് കണ്ണൂരിൻ്റെ ജന്മാരി എന്ന നാടകത്തിലെ ഒ. മോഹനനും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്ക്കാരം - ജോസ് വെട്ടിക്കുഴ നേടി. (നാടകം -മരണ കൊക്ക ഇടുക്കി ജില്ല) ഇ.പി.രാജഗോപാലൻ, ജിഷ അഭിനയ, ഇ.വി.ഹരിദാസ്, എൻ.എസ്.താര, എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.നാല് ദിവസമായി വാഗൺ ട്രാജഡി മെമ്മോറിയൽ ഹാളിൽ നടന്ന നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. നാടകങ്ങൾ അവതരണങ്ങളിൽ നിന്ന് കെട്ടുകാഴ്ചകളിലേക്ക് പോയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ എന്തുകൊണ്ട് നാടകങ്ങൾ അവതരിപ്പിക്കാൻ നാടകശാലകളില്ലാതെ പോയി. നാടകക്കാരെ ചേർത്തു പിടിക്കണം. പുതിയ കാലത്തെ ചെറുപ്പക്കാരെക്കൂടി നാടകാവതരണങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഡോ. വള്ളിക്കാവ് മോഹൻ ദാസ് , സി. ജയപ്രകാശ്, സുരേന്ദ്രൻ, കെ.പി. നാൻസി, രവീന്ദ്രൻ പി., ബാബു മലാൽ, പി. ബിജു, പി.പി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശങ്കരൻ സ്വാഗതവുംസ്റ്റേറ്റ് എക്സി. കമ്മിറ്റി അംഗം എൻ. പ്രമോദ് ദാസ് നന്ദിയും പറഞ്ഞു.



