കേരള സംസ്ഥാന ബീച്ച്ഗെയിം ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കത്തിൽ ഇടുക്കി ജില്ല
ശംഖുമുഖം ബീച്ചിൽ വച്ചു നടന്ന പ്രഥമ കേരളാ സംസ്ഥാന ബീച്ച് ഗെയിം പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി ഇടുക്കിജില്ല.അഞ്ച് സ്വർണ്ണം,രണ്ട് വെള്ളി അടക്കം ഏഴ് മെഡലുകളാണ് ടീംനേടിയത്.ഡിസംബർ 28,29 തീയതികളിലായി ശംഖുമുഖം ബീച്ചിൽ നടന്ന പ്രഥമ കേരളാ സംസ്ഥാന പെൻസാക് സിലാത്ത് ബീച്ച്' ഗെയിം ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം എം.എൽ.എ അഡ്വ:ആൻറണി രാജു ഉദ്ഘാടനം ചെയ്തു.
ഇന്തോനേഷ്യൻ മാർഷ്യൽ ആർട്ട് ആയ പെൻസാക് സിലാത്ത് നാടിന് അഭിമാനമായ തരത്തിൽ കായികമേഖലക്ക് സംഭാവന നൽകാൻകഴിയുന്ന ഒരു ആയോധനകലയാണ്. ഇതിനോടകം തന്നെ പ്രചാരമേറിയഈ ആയോധനകല ഓൾഇന്ത്യൻ യൂണിവേഴ്സിറ്റി ഗെയിംസ്,ഓൾഇന്ത്യൻ പോലീസ്ഗെയിംസ്,നാഷ്ണൽ ഗെയിംസ്,ഇന്ത്യൻബീച്ച്ഗെയിംസ്,ഖേലോ-ഇന്ത്യൻഗെയിംസ്,നാഷ്ണൽ ഫെഡറേഷൻ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ പ്രധാന ഇനമാണ്.ഇന്ത്യയിൽ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ, മിനിസ്റ്റിറിഓഫ് യൂത്ത് അഫേഴ്സ് തുടങ്ങിയവയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നു.ചാമ്പ്യൻഷിപ്പ് ഞാറാഴ്ച സമാപിച്ചു.
ഇതാദ്യമായാണ് പെൻസാക് സിലാത്ത് സംസ്ഥാന ബീച്ച് ചാമ്പ്യൻഷിപ്പിൽ ഇടുക്കി ടീം പങ്കെടുക്കുന്നത്.ജില്ലക്ക് വേണ്ടി ജോജുബിജു,ജിത്തുചന്ദ്രൻ,ബിപിൻജെയ്മോൻ,സച്ചിൻടോം,ആദിത്യൻ,എന്നിവർ സ്വർണ്ണ മെഡൽ നേടി അനന്തുഷിബു,പി.എസ്ശ്രീഹരി എന്നിവർ വെള്ളിമെഡൽനേടി.ഷിഷാൻ മാത്യൂ ജോസഫാണ് പരിശീലകൻ ഇടുക്കി ജില്ലക്കു വേണ്ടി EKT സിലാത്ത് ക്ലബ്ബ് മികച്ച പ്രകടനം കാഴ്ച വച്ചു.