കട്ടപ്പന നിർമ്മലാസിറ്റിയിൽ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
പ്രദേശവാസികളാണ് കഞ്ചാവ് ചെടികൾ ആദ്യം കണ്ടത്. തുടർന്ന് എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിർമ്മലാസിറ്റി മിൽമ പ്ലാൻറ് റോഡരികിൽ കട്ടപ്പന നഗരസഭാ വക എംസിഎഫിന്റെ ചുവട്ടിലാണ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഏകദേശം ആര അടിയോളം ഉയരമുള്ള രണ്ടു കഞ്ചാവ് ചെടികളാണ്. വിവരം അറിഞ്ഞ ഉടനെ ഇടുക്കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പി കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ പിഴുതു മാറ്റി പ്രദേശത്ത് പരിശോധനയും നടത്തി.
കഞ്ചാവ് വലിച്ചതിനുശേഷം ഉപേക്ഷിച്ചവയിൽ നിന്ന് കിളിർത്ത് വന്നതാകാം ഇതെന്നാണ് നിഗമനം.വരുംദിവസങ്ങളിലും മേഖലയിൽ എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ഓണത്തോട് അനുബന്ധിച്ച് എക്സൈസിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധന നടത്തിവരുന്നതും.





