ഡോ. ശരണ്യയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മന്ത്രി കെ എ തുളസി

Aug 12, 2026 - 16:16
 0
ഡോ. ശരണ്യയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മന്ത്രി കെ  എ തുളസി
This is the title of the web page

ഊരാളി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയില്‍ തന്നെ സേവനമനുഷ്ഠിക്കാന്‍ തുടക്കമിട്ട ഡോ. ശരണ്യ മോഹനെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഉപ്പുതറ കണ്ണമ്പടി വനമേഖലയില്‍ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെയാണ് ശരണ്യ വിജയിച്ചത്. 

വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നിന്ന് ഉന്നത വിജയം നേടി സ്വന്തം ജനതയുടെ ഡോക്ടറായി മാറിയ ശരണ്യയുടെ വിജയം വകുപ്പിനും നാടിനും ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രമേഖലയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം വലിയ പ്രചോദനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത തവണ ഇടുക്കിയില്‍ എത്തുമ്പോള്‍ ശരണ്യയെ നേരിട്ട് സന്ദര്‍ശിക്കുമെന്ന് മന്ത്രി അറിയിച്ചു. ശരണ്യയുടെ മാതാപിതാക്കളോടും സംസാരിച്ച മന്ത്രി സന്തോഷം പങ്കുവെച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വഴിപോലുമില്ലാത്ത കണ്ണമ്പടി വനമേഖലയില്‍ നിന്നാണ് ശരണ്യ പഠിച്ചുവളര്‍ന്നത്. വനത്തിനുള്ളിലെ പുന്നപ്പാറ ഊരില്‍ കണ്ടത്തിന്‍കര കെ.എന്‍ മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ സ്വന്തം നാടായ ഉപ്പുതറ സി.എച്ച്.സിയിലെ അസിസ്റ്റന്റ് സര്‍ജനായി ചുമതലയേറ്റ ഡോ. ശരണ്യയ്ക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow