ഉപ്പുതറ സിഎച്ച്സി യിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റൻ്റ് ഡി രൂബന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി
ഉപ്പുതറ സിഎച്ച്സി യിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റൻ്റ്ഡി രൂബന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.നേഴ്സിംഗ് അസ്റ്റിസ്റ്റൻ്റായി 17 വർഷത്തെ സേവനത്തിന് ശേഷമാണ് രൂബൻ വിരമിക്കുന്നത്.ഉപ്പുതറ ഒൻപതേക്കർ സ്വദേശിയായ രൂബൻ കാഞ്ഞിരപ്പള്ളി ആശുപത്രിയിലാണ് ജോലിയിൽ പ്രവേശിച്ചത്.17 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും ഉപ്പുതറ സി.എച്ച് സി യിൽ തന്നെയാണ് ജോലി നോക്കിയത്.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോഴും ഇദ്ദേഹത്തിൻ്റെ നിസ്വാർത്ഥ സേവനത്തിനായി മെഡിക്കൽ ഓഫീസർ പ്രത്യേക താല്പര്യപ്രകാരം ഉപ്പുതറയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ജോലിക്കൊപ്പം ആശുപത്രിയും പരിസരവും ശുചിയായി സൂക്ഷിക്കുവാനും ആശുപത്രിയോട് ചേർന്നുള്ള സ്ഥലത്ത് പച്ചക്കറികളും മറ്റ് കൃഷികളും ചെയ്യുവാനും സമയം കണ്ടെത്തിയിരുന്നു.യാത്രയയപ്പ് സമ്മേളനം മെഡിക്കൽ ഓഫീസർ മിനി മോഹനൻ ഉത്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എബ്രഹാം ജോസഫ് അദ്ധ്യക്ഷനായി. സീനിയർ നേഴ്സിംഗ് ഓഫീസർ പുഷ്പ പി.എസ്, എൽ. എച്ച് എസ് ഷൈല ജോർജ്ഷാൻ്റി ഉമ്മൻ,എച്ച്.ഐ ഇൻചാർജ് ഷാജി സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.

