ഇടുക്കി ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പിന് സമീപം കാട്ടുതീ പടർന്ന് വൻ നാശം.രണ്ട് ഹെക്ടറോളം സ്ഥലത്ത് തീ പടർന്നുപിടിച്ചു.
ഇടുക്കി ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പിന് സമീപം കാട്ടുതീ പടർന്ന് വൻ നാശം.രണ്ട് ഹെക്ടറോളം സ്ഥലത്ത് തീ പടർന്നുപിടിച്ചു. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വാഴത്തോപ്പ് പള്ളിക്കവലക്കും തടിയമ്പാടിനും ഇടയിലാണ് തീ പിടിച്ചത്. റോഡിന് മുകൾ ഭാഗത്തെ തരിശ് ഭൂമിക്ക് പുറമേ ഒരേക്കറിലധികം കൃഷി ഭൂമിയും അഗ്നിക്കിരയായി. ഇടുക്കിയിൽ നിന്നും അഗ്നിശമനസേന വിഭാഗം എത്തി തീയണച്ചു. ഏറെ സമയം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

