കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.
കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗം മാണ് നടന്നത്. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് . സജീന്ദ്രൻ പൂവാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി . എ. എസ്. അജി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് . ജയൻ ജോസഫ് സംഘടനാ സന്ദേശം നൽകി. പൊതുയോഗത്തോടനുബന്ധിച്ച് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
തുടർന്ന്വാർഷിക കണക്കും റിപ്പോർട്ട് അവതരണവും സംസ്ഥാന ഉപദേശക സമിതി അംഗം. മുഹമ്മദ് ഷാജി നിർവഹിച്ചു.ചടങ്ങിൽ വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി . മായാ സുനിൽ, ജില്ലാ ഭാരവാഹികളായ സാജു ജോസഫ്, പി. എം. ജോൺ, കെ. എം. ജേർളി, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ലിജു വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി . മാത്യു ജോസഫ് ട്രഷറർ. സുജികുമാർ കെ. ജെ. എന്നിവർ സംസാരിച്ചു.
.

