ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ ഉൾപ്പെടെ എണ്ണപ്പലഹാര നിർമാണ–വിതരണ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

Oct 28, 2026 - 10:16
 0
ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ ഉൾപ്പെടെ എണ്ണപ്പലഹാര നിർമാണ–വിതരണ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന
This is the title of the web page

സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ നടന്ന പരിശോധനയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളം, മൂന്നാർ, കട്ടപ്പന മേഖലകളിൽ എണ്ണപ്പലഹാരങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ച് വ്യാപക പരിശോധന നടത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ10 കമ്മീഷണറുടെ ഉത്തരവുപ്രകാരം നടപ്പിലാക്കിയ ‘ഓപ്പറേഷൻ തെളിമ – 2.0’ എന്ന പ്രത്യേക പരിശോധനാ പരിപാടി ഒക്ടോബർ 27-ന് ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ 10 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന എണ്ണപ്പലഹാരങ്ങൾ കണ്ടെത്തി നശിപ്പിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാതലത്തിൽ നടത്തിയ പരിശോധനയ്ക്ക് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. ബൈജു പി. ജോസഫ് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ശ്രീ. സൈജു കെ. രാമനാഥ്, ഡോ. മിഥുൻ എം., ശ്രീമതി ആൻ മേരി ജോൺസൺ എന്നിവരും ഓഫീസ് ജീവനക്കാരായ ശ്രീ. സുനിൽ വി.എസ്., ശ്രീ. രതീഷ്, ശ്രീ. അനന്തൻ പി. എൻ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow