കലയും കട്ടപ്പന മ്യൂസിക് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വയലാർസ്മൃതി ശ്രദ്ധേയ മായി .കവിയും പ്രഭാഷകനുമായ ജിജി കെ. ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
കട്ടപ്പന ഗവ. സെർവൻ്റ് സൊസൈറ്റി ഹാളിൽ വച്ചാണ് വയലാർ സ്‌മൃതി സംഘടിപ്പിച്ചത്.കലയുടെ പ്രസിഡന്റ് മോബിൻ മോഹൻ അധ്യക്ഷനായിരുന്നു.കവിയും പ്രഭാഷകനുമായ ജിജി കെ. ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കട്ടപ്പന മ്യൂസിക് ക്ലബ്ബിലെ ഗായകരും ഉപകരണസംഗീത പ്രതിഭകളും ചേർന്നൊരുക്കിയ ഹൃദ്യമായ വയലാർ ഗാനസന്ധ്യ ഹൃദ്യമായി.
തുടർന്ന് വയലാർ കവിതകളുടെ ആലാപനവും നടന്നു. എം സി ബോബൻ ആമുഖപ്രഭാഷണം നടത്തി. ജോമോൻ കട്ടപ്പന, ജോയ്, ബിജോയ് സ്വരലയ എന്നിവർ ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകി.

