ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ I N O H R ഇടുക്കി ജില്ലാ ക്കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയും തിരിച്ചറിയൽ കാർഡ് വിതരണവും വണ്ടിപ്പെരിയാർ ആദിത്യ കോളജ് ഹാളിൽ വച്ച് നടന്നു.
യുണൈറ്റഡ് നേഷന്റെ അംഗീകാരത്തോടു കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ക്കൊപ്പം കേരളത്തിലും പ്രവർത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് ഇൻഡ്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ INOHRP ന്യൂഡൽഹി കേന്ദ്രമായി നാഷണൽ കമ്മറ്റിയും കൊല്ലം വൈക്കം കേന്ദ്രമായി സംസ്ഥാന കമ്മറ്റിയും പീരുമേട്, വാഴക്കുളം, എന്നിവിടങ്ങൾ കേന്ദ്രമായി ഇടുക്കി ജില്ലാക്കമ്മറ്റിയും പ്രവർത്തിച്ചു വരുന്നു.
2014-ൽ രൂപീകരിച്ച ഇടുക്കി ജില്ലാക്കമ്മറ്റി നിരവധിയായ വിഷയങ്ങളിൽ ഇടപെട്ടു വന്നിരുന്നു.I N O H R P ഇടുക്കി ജില്ലാക്കമ്മറ്റിയുടെ എക്സിക്യൂട്ടീവ് യോഗവും പുതുക്കിയ തിരിച്ചറിയൽ കാർഡുകളുടെ വിതരണവുമാണ് വണ്ടിപ്പെരിയാർ ആദിത്യാ കോളജ് ഹാളിൽ വച്ച് നടന്നത് .സംഘടനാ വൈസ് പ്രസിഡന്റ് P A അബ്ദുൾ റഷീദ് യോഗത്തിൽ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ഗീതുകുമാർ സ്വാഗതമാശംസിച്ചു.ഇടുക്കി ജില്ലാ പ്രസിഡന്റ് V R വിജയൻ എക്സിക്യൂട്ടീവ് യോഗവും ഐഡി കാർഡുകളുടെ വിതരണവും ഉത്ഘാടനം ചെയ്തു.
ഇടുക്കി ജില്ലയില വിവിധ പ്രശ്നങ്ങൾക്കൊപ്പം തോട്ടം മേഖലയിലെ ജാതി സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലെ തടസ്സങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിനും സംഘടന ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു.സംഘടനാ ഭാരവാഹികളായ M രാമു ജോണി ഇടപ്പാടി M മുരുകൻ. തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

