ഇടുക്കി പെരിഞ്ചാൻകുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Feb 4, 2026 - 17:10
 0
ഇടുക്കി പെരിഞ്ചാൻകുട്ടി  ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക്  പ്രതിഷേധ മാർച്ച് നടത്തി.
This is the title of the web page

ഇടുക്കി പെരിഞ്ചാൻകുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പെരിഞ്ചാൻ കുട്ടി സമരസമിതിയിൽപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ഭൂമി പതിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ചെങ്ങറ ഭൂസമര നേതാവ് എസ് രാജീവ് സമരം ഉദ്ഘാടനം ചെയ്തു.പല തവണ ജില്ലാ കളക്ടറെ ഇക്കാര്യത്തിനായി സമീപിച്ചെന്നും ഇടുക്കിയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെടുന്നില്ലന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.പെരിഞ്ചാകുട്ടി പ്ലാന്റേഷനിൽ കുടിൽകെട്ടിയ അർഹരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമിപതിച്ചു നൽകുമെന്ന് മുൻപ് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി ഉൾപ്പെടെ ആദിവാസികളുമായി നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനം കഴിഞ്ഞ എട്ടു വർഷമായി സർക്കാർ പിന്നീട് നടപ്പിലാക്കില്ലെന്ന് ആരോപിച്ചാണ് ആദിവാസി ഭൂ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ചെറുതോണി ടൗണിൽ നടന്ന യോഗത്തിന് ശേഷം മന്ത്രിയുടെ ഓഫീസ് പടിക്കൽ നടത്തിയ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമരസമിതി നേതാക്കളായഎം ബി രാജശേഖരൻ പി എൻ മോസസ്, എ കെ കൃഷൻ ടി.ജെ.പീറ്റർ എലിസബത്ത് മാമൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow