കുപ്രസിദ്ധ ഗുണ്ട കടുക്കൻ സന്തോഷ് അറസ്റ്റിൽ
പട്ടികജാതിക്കാരനെ ഉപദ്രവിച്ച കേസിൽ വധ ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം, തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സുധന്റെ മകൻ സന്തോഷ് (51) ആണ് അറസ്റ്റിലായത്. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി പട്ടിക ജാതിവിഭാഗത്തിൽ പ്പെട്ട ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
ബാബുവിന്റെ സ്ഥലത്തിന്റെ ആധാരം നയത്തിൽ കൈക്കലാക്കിയ സന്തോഷ് ഇത് പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടി പണം വാങ്ങിയിരുന്നു.വിവരം അറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ ഇതു സംബന്ധിച്ചു തർക്കമുണ്ടായി. തുടർന്ന് സന്തോഷ് ബാബുവിനെ ക്രൂരമായി മർദിച്ചു. ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിലായ ബാബുവിന്റെ പരാതിയെ തുടർന്ന് കട്ടപ്പന ഡി വൈ എസ് പി വി. എ. നിഷാദ് മോൻ അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം സി ഐ. ജർലിൻ. വി. സ്കറിയ, എസ് ഐ.ലിജോ. പി. മാണി, സി പി ഒമാരായ സുനീഷ്‌കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹരിജൻ അട്രോസിറ്റി വകുപ്പു പ്രകാരമാണ് കേസെടുത്തത്.

