പാഞ്ഞെത്തിയ ബസിന് മുന്നിലേക്ക് കുട്ടി ഓടിക്കയറി, ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ അത്ഭുത രക്ഷ

Feb 2, 2026 - 16:21
 0
പാഞ്ഞെത്തിയ ബസിന് മുന്നിലേക്ക് കുട്ടി ഓടിക്കയറി, ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ അത്ഭുത രക്ഷ
This is the title of the web page

കൊടിയത്തൂരില്‍ റോഡിന് കുറുകെ ഓടിയ പിഞ്ചുകുട്ടി സ്വകാര്യ ബസിന് മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ടു ദിവസം മുൻപാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.തൈയില്‍' എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് കുട്ടി അപ്രതീക്ഷിതമായി ഓടിക്കയറിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപകടം മണത്ത ബസ് ഡ്രൈവർ, നിമിഷനേരം കൊണ്ട് ബ്രേക്ക് ചവിട്ടി വാഹനം നിർത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.ഓട്ടോയുടെ മറവില്‍ നിന്ന് കുഞ്ഞ് വരുന്നത് കണ്ടയുടനെ ബസ് ചവിട്ടി വെട്ടിച്ച്‌ മാറ്റുകയായിരുന്നുവെന്നും എന്തോ ഭാഗ്യം കൊണ്ട് നൂലിട വ്യത്യാസത്തില്‍ കുഞ്ഞിനെ തട്ടാതെ നിന്നുവെന്നും ഷനോജ് പറഞ്ഞു.

സംഭവം വലിയ ഷോക്കായിപ്പോയി. വീട്ടില്‍ തനിക്കും ഇതുപോലെ രണ്ട് ചെറിയ കുട്ടികളുണ്ട്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഇന്നാണ് ഗ്രൂപ്പുകളിലിട്ടത്. രക്ഷിതാക്കള്‍ അറിയട്ടെയെന്ന് കരുതിയാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നും ഷനോജ് പറഞ്ഞു. മലയാളികള്‍ അല്ലെന്നും ഇതരസംസ്ഥാനക്കാരാണെന്നും ആരായാലും ഇത്തരത്തില്‍ റോഡില്‍ കുട്ടികളെ അശ്രദ്ധമായി കൊണ്ടുനടക്കരുതെന്നും ഷനോജ് പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷനോജിനെ അഭിനന്ദിച്ച്‌ നിരവധി കോളുകളാണ് ലഭിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow