*വൈബ് ഫോര്‍ വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി*
*വൈബ് ഫോര്‍ വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി*
മുട്ടം ഹെല്‍ത്ത് ബ്ലോക്കിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ വൈബ് ഫോര്‍ വെല്‍നെസ് റൈസ് ടു ഹെല്‍ത്ത് പ്രോഗ്രാം സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജില്‍ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സതീഷ് കെ.എന്‍ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഇ.കെ. ഖയസ് വിഷയാവതരണം നടത്തി.വൈബ് ഫോര്‍ വെല്‍നെസ് എന്ന ആശയത്തെ അടിസ്ഥാനമാക്കി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ജോസ് ജോസഫ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫന്‍ ജോര്‍ജ്, അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഡി. പുഷ്പകുമാര്‍, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടന്‍, മുട്ടം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ചിന്റു ടോജന്‍,മൂലമറ്റം സെന്റ് ജോസഫ് കോളേജ് ബര്‍സാര്‍ ഫാദര്‍ ബോബിന്‍ കുമരേറ്റ്, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, സെന്റ് ജോസഫ് അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷിജു ടി കെ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഷൈലഭായ്, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.കെ. അജി , ബ്ലോക്ക് എല്‍എച്ച്‌ഐ വി.കെ.ഗായത്രി, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ബ്ലോക്ക് പിആര്‍ഒമാരായ റോണി ജോണ്‍ , മനോജ് തോമസ്, എപിഡമോളജിസ്‌റ് കെ.ജെ. ആശ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ വിളംബരം അറിയിച്ച് ആരോഗ്യ സന്ദേശ റാലി അറക്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടം ഹെല്‍ത്ത് ബ്ലോക്കിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, കാഴ്ച പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ പുരുഷ/വനിത ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങളും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്കിലെ വിവിധ കോളേജുകളായ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജ് മൂലമറ്റം,മോഡല്‍ പോളിടെക്നിക് പൈനാവ്, ഗവ.പോളിടെക്നിക് കോളേജ് മുട്ടം, ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നാടുകാണി ,സിഎസ്‌ഐ ഐടിഐ എന്നിവര്‍ ഫുട്‌ബോള്‍, ബാഡ്മിന്റല്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തിന്റെ ഫുട്‌ബോള്‍ മത്സരത്തില്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജ് ചാമ്പ്യന്‍മാരായി. പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് റണ്ണറപ്പായി. വനിതാ വിഭാഗം ഫുട്‌ബോള്‍ മത്സരത്തില്‍ സെന്റ് ജോസഫ് അക്കാദമി വിജയം നേടി. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ചാമ്പ്യന്മാര്‍ ആയി. മൂലമറ്റം സെന്റ് ജോസഫ് കോളേജ് റണ്ണറപ്പായി.
ജില്ലാതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയികളായ കോളേജുകള്‍ക്ക് സമ്മാനദാനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി നിര്‍വഹിച്ചു.
ചിത്രം : വൈബ് ഫോര്‍ വെല്‍നസ് റൈസ് ടു ഹെല്‍ത്ത് പ്രോഗ്രാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് ഉദ്ഘാടനം ചെയ്യുന്നു



