പെണ്‍സുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നില്‍ മര്‍ദ്ദനമേറ്റെന്ന് കുടുംബം
കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം.19കാരനായ വിഷ്ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിശനിയാഴ്ച വൈകിട്ടാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്തിയത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി രാവിലെ വീട്ടില്‍ നിന്ന് പോയിരുന്നു. എന്നാല്‍ വിഷ്ണു അബോധാവസ്ഥയിലാകുകയും പെണ്‍സുഹൃത്തും സഹോദരനും ചേര്‍ന്ന് കുട്ടയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആര്‍ കേളുവിന് പരാതി നല്‍കിയിട്ടുണ്ട്.

