ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം. 2 ദിവസങ്ങളിലായാണ് കേരളോത്സവം കട്ടപ്പനയിൽ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

Feb 2, 2026 - 11:46
 0
ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം. 2 ദിവസങ്ങളിലായാണ് കേരളോത്സവം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
This is the title of the web page

ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം. 2 ദിവസങ്ങളിലായാണ് കേരളോത്സവം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.

സമാപന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സെൻറ് ജോർജ് സ്കൂൾ, ഓശാനം സ്കൂൾ,കട്ടപ്പന നഗരസഭ മൈതാനം,

കട്ടപ്പന ടൗൺ ഹാൾ

തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് രണ്ടുദിവസങ്ങളിലായി കേരളോത്സവം നടന്നത് .കലാകായിക രചന മത്സരങ്ങളാണ് ഇതിൻറെ ഭാഗമായി നടത്തിയത്

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടു മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്നും വിജയിച്ചു വന്ന മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ യുവജനങ്ങളുടെ കഴിവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഗ്രാമതലം മുതൽ സംസ്ഥാന തലം വരെ കേരളോത്സവങ്ങൾ സംഘടിപ്പിച്ചു വരികയാണ്.ഇതിൻറെ ഭാഗമായി ആണ് ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിച്ചത് 

കേരളോത്സവത്തിന്റെ സമാപനം കട്ടപ്പന പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ വച്ചാണ് നടത്തിയത്.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല സ്റ്റീഫൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നൽകി.

ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് സിദ്ധിക്ക് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ

ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ,

ടോണി തോമസ്, മിനി സാബു എന്നിവരും സെക്രട്ടറി

സജീവ് പി.കെ,കട്ടപ്പന നഗരസഭ കൗൺസിലർ

മനോജ് മുരളി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ

ജോബി തോമസ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ

ശങ്കർ എം.എസ്,ഹെഡ് ക്ലാർക്ക്

ജോതി മോൾ എന്നിവർ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow