കേരള എൻജിഒ യൂണിയൻ കട്ടപ്പനഏരിയ വാർഷിക സമ്മേളനം നടന്നു. കട്ടപ്പന ടൗൺഹാളിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു.യൂണിയൻറെ 42മത് വാർഷിക സമ്മേളനമാണ് നടത്തിയത്......
കേരള എൻജിഒ യൂണിയൻ കട്ടപ്പനഏരിയ വാർഷിക സമ്മേളനം നടന്നു.
കട്ടപ്പന ടൗൺഹാളിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു.യൂണിയൻറെ 42മത് വാർഷിക സമ്മേളനമാണ് നടത്തിയത്......
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സംഘടനയാണ് കേരള എൻ ജി ഒ യൂണിയൻ.
സർക്കാർ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് അതിനൊക്കെ പരിഹാരം കണ്ടെത്തുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.സംഘടനയുടെ കട്ടപ്പന ഏരിയയുടെ 42മത് വാർഷിക സമ്മേളനമാണ് കട്ടപ്പന ടൗൺഹാളിൽ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ല സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായി ആണ് ഏരിയാ സമ്മേളനം കട്ടപ്പനയിൽ സംഘടിപ്പിച്ചത്. സമ്മേളനത്തിൽ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന്മുന്നോടിയായി പതാക ഉയർത്തൽ നടന്നു.കട്ടപ്പന ഏരിയ പ്രസിഡൻറ് സന്ധ്യ കെപി നേതൃത്വം വഹിച്ചു തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന രക്തസാക്ഷി പ്രമേയം അനുശോചന പ്രമേയം എന്നിവയും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷിജു കെ വി പ്രവർത്തന റിപ്പോർട്ട്അവതരിപ്പിച്ചു.വരവ് ചിലവ് കണക്കുകൾ ഏരിയ ട്രഷറർ ആഷിക ശശി നിർവഹിച്ചു. തുടർന്ന് ചർച്ച മറുപടി പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഭാവി പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.



