കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78-ാം രക്തസാക്ഷി ദിനം ആചരിച്ചു. ബ്ലോക്ക് പ്രസി. തോമസ് മൈക്കിൾ അനുസ്മരണ പ്രഭാഷണം നടത്തി
ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948ലാണ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി നിർണായക പങ്കുവഹിച്ചിരുന്നു. 200 വർഷത്തിലേറെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ അഹിംസാ മാർഗങ്ങളിലൂടെ പോരാട്ടം നയിച്ചത് അദ്ദേഹമായിരുന്നു. സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി വാദിക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനിച്ച ചിന്താഗതിക്കാരിൽ ഒരാളായിരുന്നു മഹാത്മാഗാന്ധി. കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് സിജു ചക്കും മൂട്ടിൽ അധ്യക്ഷനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന തൊഴിലുറപ്പ് സംരക്ഷണ സംഗമം DCC സെക്രട്ടറി അഡ്വ. കെ.ജെ.ബെന്നി ഉത്ഘാടനം ചെയ്തു. മനോജ് മുരളി, സിബി പാറപ്പായി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.
പി എസ് മേരിദാസൻ, സജിമോൾ ഷാജി,ബീനാ സിബി, സന്തോഷ് ഓലനാൽ, പ്രശാന്ത് രാജു,സി എം തങ്കച്ചൻ, പൊന്നപ്പൻ അഞ്ചപ്ര, ബിൻസി ഷിനോജ്, സതി അജികുമാർ, ലിസി ജോണി, ,ഐബിമോൾ രാജൻ,രത്നമ്മ സുരേന്ദ്രൻ, ഷിബു പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.



