ശബരിമല തീര്‍ത്ഥാടനം; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി

Oct 15, 2026 - 17:46
 0
ശബരിമല തീര്‍ത്ഥാടനം; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി
This is the title of the web page

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ മണ്ഡലകാല ആരംഭത്തിനു മുന്‍പേ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ശുൗചാലയ സൗകര്യങ്ങളുണ്ടെന്ന് വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പരിശോധിച്ച് കടത്തിവിടാനുള്ള സംവിധാനം വാളാടിയില്‍ ഉണ്ടാകും. ഹൃദ്രോഗമടക്കമുളളവരോട് സത്രം വഴിയുള്ള യാത്ര ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. വിവിധ ഭാഷകളില്‍ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടത്തും. വാളാടിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സത്രത്തിനും പുല്ലുമേടിനുമിടയില്‍ വനം വകുപ്പ് മൂന്നിടങ്ങളില്‍ക്കൂടി ഇത്തവണ സര്‍വീസ് സെന്ററുകള്‍ തുറക്കും. സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിലാണിത്. കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കും. 

Slide 1
Slide 2
Slide 1
Slide 2

പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഒരു വാച്ച് ടവര്‍ കൂടി നിര്‍മിക്കും. ആറു പേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു പുറമെ പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്‍ഡുമാരും ഉണ്ടാവും. പകല്‍ സമയങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആറ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും. ബ്രേക്ക് ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിന് വര്‍ക്ക്‌ഷോപ്പ് സഹായം നല്‍കുന്നതിനടക്കം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജീപ്പ് സര്‍വ്വീസ് നടത്തുന്നവരുമായി ചര്‍ച്ച നടത്തി നിരക്ക് നിശ്ചയിക്കാനും അത് വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ അതോറിറ്റി ഉപ്പുപാറ മുതല്‍ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. അഞ്ചുമല, കുമളി, പെരിയാര്‍, പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. മേഖലയിലെ ഭക്ഷണവില്‍പ്പന ശാലകളിലെ വില നിശ്ചയിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഉപ്പുപാറയില്‍ അധികമായി ഫയര്‍ ഫോഴ്‌സിന്റെ ഒരു യൂണിറ്റുകൂടി ഇടാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. എ.ഡി.എം മിനി കെ. ജോണ്‍, ആര്‍.ഡി.ഒ എസ് ശ്രീജിത്ത് വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow