പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില് പ്രതിക്ക് 45 വര്ഷം തടവും 120000 രൂപ പിഴയും ശിക്ഷ
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില് പ്രതിക്ക് 45 വര്ഷം തടവും 120000രൂപ പിഴയും ശിക്ഷ. വയനാട് വൈത്തിരി സുഗന്ധഗിരി രണ്ടാം ഡിവിഷനില് വൈശാഖ് എസ് (21)നെയാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോര്ട്ട് ജഡ്ജ് നോബലാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്ന്ന ശിക്ഷയായ 20 വര്ഷം പ്രതി അനുഭവിച്ചാല് മതിയാകും. 2024ല് കഞ്ഞിക്കുഴി പോലീസ് രജിസ്റ്റര് ചെയ്ത കേസില് അന്നത്തെ അന്വേക്ഷണ ഉദ്യോഗസ്ഥന് ആയിരുന്ന അനൂപ് ജി ആണ് അന്തിമ ചാര്ജ് കോടതിയില് സമര്പ്പിച്ചത്. സിവില് പോലീസ് ഓഫീസര്മാരായ സനോജ്, സത്താര് എന്നിവര് പ്രോസീക്യൂഷന് നടപടികളെ സഹായിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസീക്യൂട്ടര് അഡ്വ. ഷിജോമോന് ജോസഫ് കണ്ടത്തിന്കരയില് ഹാജരായി.

