ഇരട്ടയാർ സെൻറ് തോമസ് ഫെറോന പള്ളി തിരുനാളിന് കൊടിയേറി.
ഇരട്ടയാർ സെൻ്റ് തോമസ് ഫെറോന പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തെയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മത്തിനും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും ലഭീഞ്ഞിനും ഫൊറോന വികാരി ഫാ.സഖറിയാസ് കുമ്മണ്ണൂപറമ്പിൽ നേതൃത്വം നൽകി. തുടർന്നുള്ള വിശുദ്ധ കുർബാന ഫാ. ജോർജ് നെടുംപറമ്പിൽ OFM ൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
തുടർന്നു സെമിത്തേരി സന്ദർശനവും മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും വാഹന വെഞ്ചിരിപ്പും നടത്തപ്പെട്ടു. തിരുനാളിന്റെ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 6 :15 നു വി കുർബാന,4 pm - നൊവേന ലദീഞ്ഞ്, 4:15pm:ആഘോഷമായ വി. കുർബാന ഫാ. തോംസൺ കൂടപ്പാട്ട്,5:45pm:പ്രദക്ഷിണം ശാന്തിഗ്രാം കപ്പേളയിലേക്, സന്ദേശം: ഫാ. മാത്യു പൊന്നമ്പേൽ എന്നിവ നടക്കും.
തിരുനാളിന്റെ മൂന്നാം ദിനമായ ഫെബ്രുവരി 01 ഞാറാഴ്ച; 7:00am:വി.കുർബാന,8:15am:വി.കുർബാന,4:00pm:ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോജു അടമ്പകല്ലേൽ,സന്ദേശം:ഫാ.ജോയിസ് അഴിമുഖത്ത്,6:15pm:വിശ്വസ പ്രഘോഷണ റാലി,7:30pm:എന്നിവ നടത്തപെടും.പ്രശസ്ത സിനിമ പിന്നണി ഗായകൻ ലിബിൻ സ്‌കറിയ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെടും.



