കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ 50 ലക്ഷം രൂപ അനുവദിച്ചു
കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ 50 ലക്ഷം രൂപ അനുവദിച്ചു പൊതുമരാമത്ത് വിഭാഗത്തിനാണ് നവീകരണ പ്രവർത്തനങ്ങളുടെ ചുമതല ഇതിൻറെ എസ്റ്റിമേറ്റ് അടക്കമുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തുനിന്ന് തുടങ്ങി കഴിഞ്ഞു
കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്......
ഹൈറേഞ്ചിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോയാണ് കട്ടപ്പനയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും കെഎസ്ആർടിസി ഡിപ്പോയിൽ ഒരുങ്ങേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ് 50 ലക്ഷം രൂപ ഡിപ്പോയുടെ നവീകരണത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ചിരിക്കുന്നത് ഡിപ്പോയുടെ മുൻവശത്തെ ആർച്ച് ഇവിടേക്ക് കടന്നുവരുന്ന റോഡിൻറെ നവീകരണം വർക്ക്ഷോപ്പിൽ അത്യാവശ്യം വേണ്ട റാമ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എന്നിവക്കായാണ് തുക അനുവധിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിലെത്തി എസ്റ്റിമേറ്റ് അടക്കമുള്ള നടപടിക്രമങ്ങൾ നടത്തി.
ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി കാലതാമസം കൂടാതെ നവീകരണ പ്രവർത്തനങ്ങൾ കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നടത്തുവാനുള്ള തീരുമാനിച്ചിരിക്കുന്നത്
തുടർന്നും കൂടുതൽ തുക വകയിരുത്തി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയെ ജില്ലയിൽ തന്നെ മികച്ച ഡിപ്പോ ആക്കി ഉയർത്താൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്



