വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജ്, 'വിജ്ഞാന ദര്‍ശിനി'യുമായി കെഎസ്‌ആര്‍ടിസി; പാക്കേജും ബുക്കിങ് നമ്പറും അറിയാം

Oct 21, 2026 - 11:44
 0
വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജ്, 'വിജ്ഞാന ദര്‍ശിനി'യുമായി കെഎസ്‌ആര്‍ടിസി; പാക്കേജും ബുക്കിങ് നമ്പറും അറിയാം
This is the title of the web page

വിദ്യാർഥികള്‍ക്കായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജ് 'വിജ്ഞാന ദർശിനി' അവതരിപ്പിച്ച്‌ കെഎസ്‌ആർടിസി.സ്കൂള്‍, കോളേജ് വിദ്യാർഥികള്‍ക്ക് വിനോദയാത്രയാണ് കെഎസ്‌ആർടിസി നല്‍കുന്നത്. വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനല്‍കുന്ന വിനോദയാത്രാ പാക്കേജാണ് ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാംസ്കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദർശിച്ച്‌ വിനോദത്തോടൊപ്പം വിദ്യാർഥികള്‍ക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും 'വിജ്ഞാന ദർശിനി' പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച്‌ ഇൻഡസ്ട്രിയല്‍ വിസിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ കാപ്പുകാട് ആനവളർത്തല്‍ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 1
Slide 2

പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്‌ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ പ്രത്യേക ബസുകളില്‍ 36 വിദ്യാർഥികള്‍ക്ക് ഒരേസമയം യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

വിദ്യാർഥികളുടെ പഠനാനുഭവങ്ങള്‍ വിപുലീകരിക്കുക, പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാൻ അവസരമൊരുക്കുക, പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതല്‍ വ്യക്തത നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് 'വിജ്ഞാന ദർശിനി' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച്‌ യാത്രകള്‍ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകള്‍:

തിരുവനന്തപുരം നോർത്ത് - 9188619378

തിരുവനന്തപുരം സൗത്ത് - 9188938522

കൊല്ലം - 9188938523

പത്തനംതിട്ട - 9188938524

ആലപ്പുഴ - 9188938525

കോട്ടയം - 9188938526

ഇടുക്കി - 9188938527

എറണാകുളം - 9188938528

തൃശൂർ - 9188938529

പാലക്കാട് - 9188938530

മലപ്പുറം - 9188938531

കോഴിക്കോട് - 9188938532

വയനാട് - 9188938533

കണ്ണൂർ & കാസർകോട് - 9188938534

വിദ്യാഭ്യാസവും വിനോദവും കൈകോർക്കുന്ന 'വിജ്ഞാന ദർശിനി'യിലൂടെ വിദ്യാർഥികള്‍ക്ക് പഠനത്തിൻ്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow