കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് സ്ലാബ് വീണു ; തൊഴിലാളിക്ക് പരിക്ക്
മെഡിക്കല്‍ കോേളജില്‍ നിർമ്മാണം നടക്കുന്ന ശൗചാലയക്കെട്ടിടത്തിലേക്ക് പഴയ കെട്ടിടത്തിെന്റ സ്ലാബ് അടർന്നുവീണ് തൊഴിലാളിക്ക് പരിക്ക്.ഒഡിഷ സ്വദേശി ഭരത്തി(50)നാണ് പരിക്കേറ്റത്. ഭരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ആറുമാസംമുൻപ് കെട്ടിടം ഇടിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിന് സമീപത്താണ് ഇപ്പോഴത്തെ അപകടവുമുണ്ടായത്.
പുതിയതായി നിർമിക്കുന്ന ശൗചാലസമുച്ചയത്തിനായുള്ള പില്ലർ വാർക്കുന്നതിനിടയിലുണ്ടായ പ്രകന്പനത്തില്‍ രണ്ടാംവാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡാണ് അടർന്നുവീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭരത്തിന്റെ കാലിന് പരിക്കേറ്റു.
ശബ്ദം കേട്ട് ഒപ്പം ജോലിചെയ്തിരുന്ന മാർത്താണ്ഡം സ്വദേശി ശങ്കറടക്കം മൂന്നുതൊഴിലാളികളും അടുത്ത കെട്ടിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിനുശേഷം ആകെ പൊടിപടലമായതിനാല്‍ ആളെ അല്പം കഴിഞ്ഞാണ് എടുക്കാൻകഴിഞ്ഞതെന്ന്, ഒപ്പം ജോലിചെയ്തിരുന്ന ശങ്കർ പറയുന്നു.
ആറുമാസംമുൻപ് മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറന്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിനു സമീപത്തുതന്നെയാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. മുൻപ് ഇടിഞ്ഞുവീണ ശൗചാലയക്കെട്ടിടത്തിന് പകരമായി അതിെനതിർവശത്തായാണ് ആറ് ശൗചാലയം, ആറ് കുളിമുറി എന്നിവയടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നത്. ഈ കെട്ടിടത്തിനോടുേചർന്നുള്ള പഴയ കെട്ടിടത്തിന്റെ സ്ളാബാണ് അടർന്ന് താഴേക്കുവീണത്.



