1000 രൂപ കൈക്കൂലി വാങ്ങിയ കേസ്; മുന്‍ വില്ലേജ് അസിസ്റ്റന്റിന് 35000 രൂപ പിഴയും തടവ് ശിക്ഷയും വിധിച്ച് കോടതി
സ്ഥലത്തിന്റെ പോക്കുവരവ് നടത്താനായി കൈക്കൂലി വാങ്ങിയ കേസില്‍ ആലപ്പുഴ വെണ്‍മണി വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലന്‍സ് കോടതി.2013ലുണ്ടായ സംഭവത്തിലാണ് കൊട്ടാരക്കര സ്വദേശി എ കെ സക്കീര്‍ ഹുസൈനെതിരെ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷയെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പത്തനംതിട്ട കൈപ്പുഴ സ്വദേശി വെണ്‍മണി വില്ലേജ് ഓഫീസ് പരിധിയില്‍ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാനായി എ കെ സക്കീര്‍ ഹുസൈന്‍ ആയിരം രൂപ കൈക്കൂലി വാങ്ങി എന്നാണ് കേസ്. തുക കൈപ്പറ്റുന്നതിനിടെ ആലപ്പുഴ വിജിലന്‍സ് സക്കീര്‍ ഹുസൈനെ പിടികൂടുകയായിരുന്നു



