അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു, വിമാനം പൂര്‍ണമായും കത്തിനശിച്ചു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു. അജിത് പവാര്‍ സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടുകയായിരുന്നു.ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനം പൂര്‍ണമായി കത്തിനശിച്ചു.നിന്ന് ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. പെലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മറ്റ് നാല് പേര്‍ മരിച്ചതായി കരുതപ്പെടുന്നു. രാവിലെ 8 മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ചെറിയ വിമാനം ഒരു മണിക്കൂറിന് ശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാന്‍ഡിംഗ് ശ്രമത്തിനിടെ തകര്‍ന്നുവീണു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളില്‍ പവാര്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന്് ബാരാമതി വിമാനത്താവളത്തിലെ പ്രവര്‍ത്തന ങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേരെയും മരിച്ച നിലയില്‍ ആണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്ന് ബാരാമതിയിലെ അജിതിന്റെ അടുത്ത സഹായി കിരണ്‍ ഗുജാര്‍ പറഞ്ഞു.വിമാനം വിടി എസ്‌എസ്‌കെ ലാന്‍ഡിംഗിന് ശ്രമിക്കുകയായിരുന്നു, വിമാനം റണ്‍വേയുടെ വശത്ത് നിന്ന് തെന്നിമാറി തകര്‍ന്നു. മുംബൈയില്‍ നിന്ന് ചാര്‍ട്ടേഡ് ചെയ്ത ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്,' ബാരാമതി വിമാനത്താവള മാനേജര്‍ ശിവാജി തവാരെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു,



