കട്ടപ്പന നഗരസഭ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Jan 26, 2026 - 10:34
 0
കട്ടപ്പന നഗരസഭ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
This is the title of the web page

പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നത് ഭരണഘടന നിർവചനം മാത്രമല്ല ഒരു രാജ്യം ഭൂമിശാസ്ത്രപരമായ അതിരുകളാൽ കൂടിയാണ് നിൽക്കുന്നതെന്നും അത് ജനങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസത്തിലും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കൂടിയാണ് എന്നതും നാം ഓർക്കണം എന്നും കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി. മുനിസിപ്പാലിറ്റി അങ്കണത്തിൽ നടന്ന 77 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കഴിഞ്ഞുപോയ 77 വർഷങ്ങൾ ലോകത്തിന്റെ മുൻപന്തിയിലേക്ക് ഇന്ത്യയെ കൈപിടിച്ച് നടത്തിയ ഭരണാധികാരികൾ നമുക്ക് എന്നും മാതൃകയാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, എക്സ് സർവീസ് മെൻ ലീഗ് ഭാരവാഹികളായ ബാബു ജോസഫ് ജോവിൻ സ്കറിയ, സാബു മാത്യു മുൻ നാവികസേന ഉദ്യോഗസ്ഥനും ഓശാനം സ്കൂളിലെ എൻ സി സി പരിശീലകനുമായ ജോർജ് മണിയങ്ങാട്ട് എൻസിസി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ് വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow