പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശം ; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളില്‍ താല്‍ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവില്‍ ഡ്രോണ്‍/ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയില്‍ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.
നഗരത്തില്‍ വെള്ളി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് - ശംഖുമുഖം -ആള്‍സെയിന്റ്സ് - ചാക്ക - പേട്ട - പള്ളിമുക്ക് - പാറ്റൂർ - ജനറല്‍ ആശുപത്രി - ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിൻഗേറ്റ്- സ്റ്റാച്യു- പുളിമൂട് - ആയുർവേദ കോളേജ്- ഓവർ ബ്രിഡ്ജ്-മേലെ പഴവങ്ങാടി- പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല.ശംഖുംമുഖം - ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ - പൊന്നറപ്പാലം -കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റല്‍ -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.വിവിഐപി റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. രാവിലെ 10 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും.
ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങള്‍ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളില്‍ നിന്നും ആള്‍സെയിന്റ്സ് വഴി പോകുന്ന വാഹനങ്ങള്‍
.Amh ഗ്രൂപ്പ്.മാധവപുരം, വെണ്‍പാലവട്ടം വഴിയും പോകണം.കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടം -കുമാരപുരം- പട്ടം -കവടിയാർ വഴി പോകേണ്ടതാണ്.



