പാലക്കാട് യുവാവിന്റെ ആത്മഹത്യ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് കുടുംബം

Jan 23, 2026 - 10:18
 0
പാലക്കാട് യുവാവിന്റെ ആത്മഹത്യ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് കുടുംബം
This is the title of the web page

പലക്കാട് മേനോന്‍പറയില്‍ 37കാരന്‍ ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് കുടുംബം. മേനോന്‍പറ സ്വദേശി അജീഷിന്റെ മരണത്തിലാണ് കുടുംബത്തിന്റെ പരാതി.എടുത്തതില്‍ കൂടുതല്‍ പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നെന്ന് കുടുംബം ആരോപിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റൂബിക്ക് മണി എന്ന ലോണ്‍ ആപ്പില്‍ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നുവെന്നും തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഭീഷണികള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു. അജീഷിനെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow