കട്ടപ്പന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ തിരുനാളിന് ജനുവരി 23 ന് കൊടിയേറും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന തിരുന്നാളിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് തിരുനാൾ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യാകമാറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 23, 24,25 തീയതികളിലാണ് നടക്കുന്നത്.23 വെള്ളിയാഴ്ച വൈകിട്ട് 4.15ന് തിരുനാളിന് കൊടിയേറും.തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനക്ക് ഇടുക്കി രുപത മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ. ജോസ് കരിവേലിക്കൽ നേതൃത്വം നൽകും.
24 ശനിയാഴ്ച്ച രാവിലെ 6 നും 7 നും വിശുദ്ധ കുർബാന .വൈകിട്ട് 4 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബൺ രൂപത കത്തിഡ്രൽ വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ മുഖ്യാ കാർമ്മികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണം ഇടുക്കി കവല ചുറ്റി തിരികെ പള്ളിയിലെത്തും.സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 7 നും 8 നും 9 നും വിശുദ്ധ കുർബാന .10 മണിക്ക് വാഹന വെഞ്ചരിപ്പ്.
വൈകിട്ട് 4 മണിക് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാദർ ജോജു CSTമുഖ്യ കാർമ്മികനായിരിക്കും'.ഫാദർ റോയി കണ്ണംച്ചിറ CMI സന്ദേശം നൽകും .വൈകിട്ട് 7.30 ന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.വാർത്ത സമ്മേളനത്തിൽ വികാരി മോൺസിഞ്ഞോർ അബ്രാഹാം പുറയാറ്റ്, സാജൻ വലിയകുന്നൽ, മത്യൂ കൊല്ലിത്തടത്തിൽ, ജിനോഷ് ജോസഫ്, ലിബിൻ ചാക്കോ എന്നിവർ പങ്കെടുത്തു.



