മന്ത്രി റോഷി അഗസ്റ്റിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിലെ ഫണ്ട് വിനിയോഗിച്ച് കട്ടപ്പന കല്യാണത്തണ്ടിൽ നിർമ്മിക്കുന്ന രണ്ട് റോഡുകളുടെ ടെണ്ടർ നടപടികൾ തുടങ്ങി. വൺ ടൈം നിർമ്മാണ പ്രവർത്തന കരാറിൽ പൊതുമരാമത്ത് വകുപ്പാണ് ഈ റോഡ് നിർമ്മിക്കുന്നത്. റോഡുകളുടെ നിർമ്മാണത്തിനായി 360 ഓളം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്

Jan 22, 2026 - 18:15
 0
മന്ത്രി റോഷി അഗസ്റ്റിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിലെ ഫണ്ട് വിനിയോഗിച്ച് കട്ടപ്പന കല്യാണത്തണ്ടിൽ നിർമ്മിക്കുന്ന രണ്ട് റോഡുകളുടെ ടെണ്ടർ നടപടികൾ തുടങ്ങി.
വൺ ടൈം  നിർമ്മാണ പ്രവർത്തന കരാറിൽ പൊതുമരാമത്ത് വകുപ്പാണ് ഈ റോഡ് നിർമ്മിക്കുന്നത്.
റോഡുകളുടെ നിർമ്മാണത്തിനായി 360 ഓളം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്
This is the title of the web page

മന്ത്രി റോഷി അഗസ്റ്റിന്റെ ഗ്രാമീണ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന നഗരസഭയിൽ വിവിധങ്ങളായ റോഡുകളാണ് നിർമ്മിക്കുവാനായി ഒരുങ്ങുന്നത്. ഇതിൻറെ ആദ്യഘട്ടത്തിലാണ് കട്ടപ്പന കല്യാണത്തണ്ടിന് രണ്ടു റോഡുകൾ നിർമ്മിക്കുന്നത്. ഇതിൻറെ നിർമ്മാണ അനുമതിയും ടെൻഡർ നടപടികളും അവസാന ഘട്ടത്തിലാണ്. കല്യാണത്തണ്ടിലേക്ക് എളുപ്പ മാർഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന പുതിയ ഒരു റോഡാണ് നിർമ്മിക്കുവാൻ പോകുന്നത്. ഇതോടൊപ്പം നിർമൽജ്യോതി സ്കൂൾ ജംഗ്ഷനിൽ നിന്നും മറ്റൊരു റോഡ് നിർമ്മിക്കുന്നുണ്ട്. ഇതിൻറെ ടെൻഡർ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ റോഡുകളുടെ എല്ലാം നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.  വൺ ടൈം നിർമ്മാണ കരാറിലാണ് ഈ റോഡുകൾ നിർമ്മിക്കുന്നത്. ഇതിനുശേഷം ഇതിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവയുടെ ചുമതല കട്ടപ്പന നഗരസഭയ്ക്ക് ആയിരിക്കും. റോഡുകൾ നവീകരിക്കുന്നതോടെ കട്ടപ്പനയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാണ് ലക്ഷ്യമെടുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow