ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെൻ്റ് ഹൈസ്കൂൾ വാർഷിക ആഘോഷം -ESTELLAR 2026; ജനുവരി 27,28 തീയതികളിൽ
സംസ്ഥാനത്തെ ഏക ഗവണ്മെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പതിനഞ്ചാമത് സ്കൂൾ വാർഷിക പരിപാടികൾ ഈ വരുന്ന 27,28 തീയതികളിൽ 'ESTELAR -2026 'എന്ന പേരിൽ സ്കൂളിൽ നടത്തപ്പെടും. സ്കൂൾ പി ടി എ പ്രസിഡന്റ് ഷൈൻ ജോസെഫിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുപരിപാടി ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്ഘാടനം നിർവഹിക്കും . ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി മുഖ്യ പ്രഭാഷണം നടത്തും .ഈ അവസരത്തിൽ പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റും നിലവിലെ AEO സ്റ്റാഫ് അംഗവുമായ ശ്രീരതി പുഷ്പമ്മ എസ് നെ ആദരിക്കൽ ചടങ്ങും നിർവഹിക്കും . സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാറാണി ടി സ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും .ഈ അവസരത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സസ്റ്റെഫി ബിനു, എന്നിവർ കലാ കായിക ശാസ്ത്ര സാങ്കേതിക മേളകളിൽ സ്കൂളിനെ പ്രതിനിധീകരിച്ച സംസ്ഥാന തലത്തിൽ പങ്കെടുത്ത പ്രതിഭകളെ ആദരിക്കൽ ചടങ്ങു നിർവഹിക്കും.
ഈ അധ്യയന വർഷത്തെ മികച്ച അക്കാദമിക നിലവാരം പുലർത്തിയ ഓരോ ക്ലാസിലെയും സമർത്ഥരായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങു ബഹുമാനപ്പെട്ട കട്ടപ്പന DEO ശ്രീ ആൻസൻ ജോസഫ് നിർവഹിക്കും. ദീർഘ നാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ജിജി ബെൻ, ശ്രീമതി സുബി ജോർജ് എന്നിവർക്ക് യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് കട്ടപ്പന AEO ശ്രീ രാജശേഖരൻ ചെല്ലയ്യ സംസാരിക്കും സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷ കെ എസ് SMC ചെയർമാൻ അജയൻ എൻ ആർ,പി ടി എ വൈസ് പ്രസിഡൻ്റ് സജിദാസ് മോഹൻ .SMDC ചെയർമാൻ പി ബി ഷാജി, MPTA പ്രസിഡൻ്റ് ആതിര ഷിനോയ് ,സ്റ്റാഫ് സെക്രട്ടറി അമ്പിളി പി ബി, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റോസമ്മ മാത്യു, ടി കെ അപ്പുകുട്ടൻ, SMC വൈസ് ചെയർമാൻ രാജീവ് വാസു, ബിപിസി കെ ആർ ഷാജിമോൻ, തുടങ്ങിയവർ സംസാരിക്കും .വാർഷിക പരിപാടിയുടെ ഭാഗമായി കെ ജി, പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ KIDS FEST 27/01/2026 നു നടത്തപ്പെടും

