കൂടെ -പാലിയേറ്റീവ് കുടുംബസംഗമം കാഞ്ചിയാറ്റിൽ സംഘടിപ്പിച്ചു ; ഇടുക്കി ജില്ല പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിച്ചു
കൂടെ -പാലിയേറ്റീവ് കുടുംബസംഗമം കാഞ്ചിയാറ്റിൽ സംഘടിപ്പിച്ചു.രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ലബ്ബക്കടയിൽ സ്ഥിതി ചെയ്യുന്ന ഹൈറേഞ്ച് വില്ലാസ് റിസോർട്ടിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് നിർവഹിച്ചു.
കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ഉപ്പുതറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ മിനി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ചിയാർ മെഡിക്കൽ ഓഫീസർ ഡോ അമൽ ജോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമോൻ തെക്കേൽ, റോയ് എവറസ്റ്റ്, ഷീന ജേക്കബ്, , ഹെൽത്ത് ഇൻസ്‌പെക്ടർ ലത ഡി എന്നിവർ സംസാരിച്ചു. ഉദ്ഘാടന ശേഷം പാലിയേറ്റീവ് രോഗികൾ,കുടുംബാംഗങ്ങൾ പൊതുജനങ്ങൾ വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാ പരിപാടികൾ നടത്തി പരിപാടിയിൽ ജെപിഎം കോളേജ് എൻ എസ് എസ് വോളന്റീയേഴ്സ്, പാലിയേറ്റീവ് വോളന്റിയേഴ്സ്, ആശ പ്രവർത്തകർ, പൊതു ജനരോഗ്യ സംരക്ഷക ജീവനക്കാർ എന്നിവർ പങ്കെടുത്തു. സംഗമത്തിന് അനീഷ് ജോസഫ്, നിഖിത പി സുനിൽ, അൻസമ്മ ജോസഫ്, ബിൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

