കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിന്റെ 47-മത് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ലില്ലി ടീച്ചറിന് യാത്രയയപ്പും നടന്നു.ഇടുക്കി സബ് കളക്ടർ ശ്രീ.അനൂപ് ഗാർഗ് IAS ഉദ്ഘാടനകർമ്മം നിർവഹിച്ചു.

സെന്റ് ജോർജ് പാരിഷ് ഹാളിൽ വെച്ചാണ് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സംഘടിപ്പിച്ചത്.സ്കൂൾ മാനേജർ മോൺ. അബ്രാഹം പുറയാറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് IAS ഉദ്ഘാടനം ചെയ്തു.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ഫോട്ടോ അനാഛാദനം ചെയ്തു.
മുൻസിപ്പൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി പ്രൊഫിഷൻസി ,എൻഡോവ്മെൻ്റ് വിതരണം നടത്തി. മുൻസിപ്പിൽ കൗൺസിലർ ബീന സിബി,സ്കൂൾ പ്രിൻസിപ്പൽ ശ ജിജി ജോർജ് , ഹെഡ്മിസ്ട്രസ്റ്റ് വിൻസി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് വിനോദ് തോമസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.