കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോൽസവ് 2026 -ന്റെ ആദ്യ മാസ നറുക്കെടുപ്പ് 17-ാം തിയതി നടക്കും.

Jan 16, 2026 - 18:15
 0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോൽസവ് 2026 -ന്റെ ആദ്യ മാസ നറുക്കെടുപ്പ്  17-ാം തിയതി നടക്കും.
This is the title of the web page

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോൽസവ് 2026 -ന്റെ ആദ്യ മാസ നറുക്കെടുപ്പ് 17-ാം തിയതി നടക്കും.എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകുന്നേരം 4 മണിക്ക് ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊടുപുഴ. ആനച്ചാൽ. ചെറുതോണി. വണ്ടിപ്പെരിയാർ, യാർ. രാജാക്കാട്. കോക്കാട് എന്നീ കേന്ദ്രങ്ങളിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ടീ.വി. ഫ്രിഡ്, വാഷിംഗ് മെഷിൻ ഉൾപ്പെടെ ഓരോ മണ്ഡലങ്ങളിലും 10 സമ്മാനങ്ങൾ വീതം ആദ്യ നറുക്കെടുപ്പിൽ ജില്ലയിൽ 50 സമ്മാനങ്ങൾ ആണ് നൽകുന്നത്. കഴിഞ്ഞ ബൈ വീക്കിലി നറുക്കെടുപ്പിൽ. അഞ്ചു് മണ്ഡലങ്ങളിൽ 8 സമ്മാനങ്ങൾ വീതം 40 സമ്മാനങ്ങൾ ആണ് വിതരണം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വ്യാപാര മാന്ദ്യം പരിഹരിക്കാൻ ഉള്ള ശ്രമമാണ് വ്യാപാരോത്സവത്തിലൂടെ നടത്തുന്നത്. ഡിസംബർ 15 മുതൽ മാർച്ച് 31 വരെയാണ് വ്യാപാരോത്സവം. രണ്ടാഴ്ച കൂടുമ്പോൾ ഉള്ള നറുക്കെടുപ്പിന് പുറമെ എല്ലാ മാസങ്ങളിലും നറുക്കെടുപ്പ് നടക്കും. ഇതിന് പുറമെ ഏപ്രിൽ ആദ്യ ആഴ്ച്ച ബമ്പർ നറുക്കെടുപ്പ് നടത്തി ഒന്നാം സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറും. 5 നിയോജക മണ്ഡലങ്ങളിലും ഓരോ മാരുതി ആൾട്ടോ കാറുകളും ഇതിന് പുറമെ 100 പ്രോത്സാഹന സമ്മാനങ്ങൾ കുടി നൽകും. ജനങ്ങളുടെ ഉത്സവം, കൈ നിറയെ സമ്മാനങ്ങൾ എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉയർത്തുന്ന മുദ്രാവാക്യം. അംഗ സ്ഥാപനങ്ങളിൽ നിന്ന് പർച്ചെയ്‌സ് ചെയ്യു സമ്മാനകുപ്പൺ ചോദിച്ച് വാങ്ങു എന്ന് വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നറുക്കെടുപ്പുകൾക്ക് നജീബ് ഇല്ലത്തുപറമ്പിൽ, കെ. ആർ. വിനോദ്, ആർ. രമേശ്. വി. എസ്. ബിജു, പി. എം. ബേബി, സി. കെ. ബാബുലാൽ റ്റി. സി. രാജു, ഷിബു തോമസ്. തങ്കച്ചൻ കോട്ടയ്ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം ജോസ് കുഴികണ്ടം, റോയ് വർഗീസ്, ആർ. സുരേഷ്, സിജോമോൻ ജോസ്.എൻ. പി. ചാക്കോ സാന്റി കണ്ണാട്ട്, പി. ജെ. ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സണ്ണി പൈമ്പിള്ളിൽ, ജോഷി കുട്ട സാജു പട്ടരുമടം എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow