തെരുവ് നാടകത്തിലൂടെ ബോധവൽക്കരണവുമായി വാഴവര സെൻ്റ് മേരീസ് ഹൈസ്കൂൾ

Jan 16, 2026 - 09:07
 0
തെരുവ് നാടകത്തിലൂടെ ബോധവൽക്കരണവുമായി വാഴവര സെൻ്റ് മേരീസ് ഹൈസ്കൂൾ
This is the title of the web page

 വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ വാഴവര സെൻറ് മേരീസ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി നടന്നുവന്നിരുന്ന ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി 'അടിമത്തത്തിൽ നിന്ന് അമരത്വത്തിലേക്ക്' എന്നപേരിൽ തെരുവ് നാടകം സംഘടിപ്പിച്ചു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി എട്ടാംമൈൽ പ്രദേശത്തെ പുരയിടത്തിൽ സ്റ്റോഴ്‌സിന് സമീപം നടന്ന ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മോളി ടോമി തുണ്ടിയിൽ ഉദ്ഘാടനം നിർവഹിച്ചു.വാഴവര, എട്ടാംമൈൽ, നാലുമുക്ക് എന്നീ പ്രധാന കേന്ദ്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടനാടകത്തിന് കട്ടപ്പന നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ശ്രീമതി ജെസ്സി ബെന്നി ,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രജനി കെ എ, കാമാക്ഷി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ മാനേജർ ഫാ. തോമസ് തൈച്ചേരിൽ, അസിസ്റ്റൻറ് മാനേജർ ഫാ. അമൽ ചരട്ടുവയലിൽ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു ജോസഫ്, എക്സൈസ് ഉദ്യോഗസ്ഥർ,പിടിഎ പ്രസിഡൻറ് ശ്രീ.സജി മണ്ണിപ്ലാക്കൽ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂളിലെഅധ്യാപകരും അനധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow