കൊളുക്കുമല ജീപ്പ് സഫാരി : ഇനിമുതൽ ഓൺലൈൻ ബുക്കിംഗ്
കൊളുക്കുമല ജീപ്പ് സഫാരിക്കുള്ള ജീപ്പ് ബുക്കിംഗ് ജനുവരി 15 മുതൽ പൂർണമായും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലേയ്ക്ക് മാറുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സുതാര്യമായ നിരക്ക് സംവിധാനം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. www.jeepsafarikolukkumalai.com എന്ന വൈബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭിക്കും. ജീപ്പ് സഫാരിക്ക് മൂന്ന് ദിവസം മുൻകൂട്ടി വരെ ഓൺലൈൻ ബുക്കിംഗ് നടത്താവുന്നതാണെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

