സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്.