പൊന്നാനിയില്‍ വീട്ടിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് പിടിയില്‍

Jan 14, 2026 - 16:32
 0
പൊന്നാനിയില്‍ വീട്ടിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് പിടിയില്‍
This is the title of the web page

പൊന്നാനിയില്‍ വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയില്‍. പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടില്‍ ഹക്കീമാണ് (30) പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വീട്ടിലെ ബാത്റൂമില്‍ ഒളിപ്പിച്ച നിലയില്‍ 15 ഓളം വരുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ലഹരി കേസില്‍ ഇതിനുമുൻപും ഹക്കിം പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

8 വർഷം മുമ്പ് വാഹനാപകടത്തില്‍ വലത് കാല്‍പാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരി വില്‍പനയിലേക്ക് തിരിയുകയായിരുന്നു. ലഹരി ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊന്നാനി ഇൻസ്‌പെക്ടർ എസ്. അഷ്‌റഫിന്റെ നിർദേശ പ്രകാരം പൊന്നാനി എസ്‌.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്‌.ഐ എലിസബത്ത്, സീനിയർ സിവില്‍ പൊലീസ് ഓഫിസർ നാസർ, സിവില്‍ പൊലീസ് ഓഫിസർമാരായ കൃപേഷ്, ഹരി പ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് കഞ്ചാവ് ചെടികളും പ്രതി ഹക്കീമിനെയും പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow